ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
Sunday, March 2, 2025 10:26 PM IST
കോഴിക്കോട്: ഷഹബാസിനെ ആക്രമിച്ച വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. വെള്ളിമാട് കുന്നിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തീരുമാനം. അതേസമയം ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്.
പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പോലീസ് പിടിച്ചെടുത്തു.
കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില് ഒരേ സമയമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം.