മലക്കപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം; ഇതര സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ
Sunday, March 2, 2025 9:52 PM IST
മലക്കപ്പാറ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. മലക്കപ്പാറയിൽ ആണ് സംഭവം.
ഇതര സംസ്ഥാന തൊഴിലാളിയായ സഞ്ജയ്ക്കാണ് പരിക്കേറ്റത്. ജാർഖണ്ഡ് സ്വദേശിയാണ് പരിക്കേറ്റ സഞ്ജയ്.
ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഇയാളെ വാൽപ്പാറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.