കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കും; കുറ്റവാളികൾക്കെതിരെ കർശന നടപടി: എം.ബി. രാജേഷ്
Sunday, March 2, 2025 7:22 PM IST
തിരുവനന്തപുരം: കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നടപടി കൈക്കൊള്ളുമെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്നും മന്ത്രി പറഞ്ഞു.
ഈ സംസ്കാരത്തിൽ സിനിമയ്ക്ക് വലിയ പങ്കുണ്ട്. സിനിമ, വെബ് സീരീസ്, എന്നിവ സമൂഹമാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.
ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു. ഏറ്റവും വലിയ വയലൻസ് എന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്തകാലത്ത് ഇറങ്ങിയത്. വയലൻസിന്റെ നരകത്തിലേക്ക് സ്വാഗതം എന്നാണ് ഒരു സിനിമ പറഞ്ഞത്.
ഇന്ത്യയിലെ തന്നെ മികച്ച എക്സൈസ് സേന കേരളത്തിലേതാണ്. നിരവധി വെല്ലുവിളികളാണ് കേരളം നേരിടുന്നത്. മുൻപ് അബ്കാരി കേസുകളായിരുന്നുവെങ്കിൽ ഇന്ന് അതിന്റെ സ്ഥിതി മാറിയെന്നും മന്ത്രി രാജേഷ് പറഞ്ഞു.