ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡിന് എതിരേ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ
Sunday, March 2, 2025 6:24 PM IST
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസിലൻഡിന് എതിരേ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എടുത്തു.
ശ്രേയസ് അയ്യരുടെയും അക്സർ പട്ടേലിന്റെയും ഹാർദിക് പാണ്ഡ്യയുടെയും സ്കോറാണ് ഇന്ത്യയെ പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത്. ശ്രേയസ് അയ്യർ 98 പന്തിൽ 79 റൺസ് എടുത്ത് തിളങ്ങി. ഹാർദിക് പാണ്ഡ്യ 45 പന്തിൽ 45 റൺസും അക്സർ പട്ടേൽ 61 പന്തിൽ 42 റൺസും അടിച്ചു കൂട്ടി.
കെ. എൽ. രാഹുൽ (23), രോഹിത് ശർമ (15), വിരാട് കോഹ്ലി (11), രവീന്ദ്ര ജഡേജ (16), ശുഭ്മാൻ ഗിൽ (രണ്ട്), മൊഹമ്മദ് ഷമി (അഞ്ച്), കുൽദീപ് യാദവ് (ഒന്ന്) എന്നിങ്ങനെയാണ് സ്കോർ.
മാറ്റ് ഹെന്റിയുടെ വിക്കറ്റ് വേട്ടയാണ് ഇന്ത്യയെ വലച്ചത്. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് ഹെന്റി പിഴുതത്. കെയ്ലി ജെയ്മിസൺ, വില്ല്യം ഓറോവ്ർകെ, മിഷെൽ സാൻട്നർ, രെചിൻ രവീന്ദ്ര എന്നിവർ ന്യൂസിലൻഡിനായി ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.