കൃഷിയിടത്തിൽ വീണ്ടും കാട്ടുപന്നി ആക്രമണം; എഴുപതുകാരന്റെ കാലൊടിഞ്ഞു
Sunday, March 2, 2025 4:26 PM IST
കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരന്റെ കാലൊടിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഡാനിയേലിനാണ് പരിക്കേറ്റത്. ഇയാളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പശുവിന് തീറ്റയെടുക്കാൻ കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. സംസ്ഥാനത്ത് ഇന്ന് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.
കണ്ണൂർ പാനൂരില്‍ സ്വദേശി ശ്രീധരന്(70) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. പാനൂരിലെ കൃഷിയിടത്തില്വച്ചായിരുന്നു ആക്രമണം.
ഇയാളുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.