അയല്‍വാസിയുടെ പീഡനത്തിനിരയായ 17 കാരി സ്വയം തീ കൊളുത്തി; ഗുരുതരാവസ്ഥയിൽ
Sunday, March 2, 2025 4:24 PM IST
ലഖ്നോ: അയല്‍വാസിയുടെ പീഡനത്തിനിരയായ 17 കാരി തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഉത്തർപ്രദേശിലെ മലിഹാബാദില്‍ ആണ് സംഭവം.
അയൽവാസിയായ രാഹുൽ (23) പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു.
തുടർന്ന് പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.