ക​ണ്ണൂ​ര്‍: മാ​ത്തി​ലി​ല്‍ കാ​റും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കാ​ര്‍ ഡ്രൈ​വ​റാ​യ ഏ​ച്ചി​ലാം​വ​യ​ൽ സ്വ​ദേ​ശി ജോ​സ​ഫാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോളജി​ലേ​ക്ക് മാ​റ്റി.