ഒടുവിൽ വഴങ്ങി; സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് തരൂർ
Sunday, March 2, 2025 12:49 PM IST
ന്യൂഡൽഹി: സംസ്ഥാനത്തെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മാറ്റം വരുത്തി കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ. സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കേരളസർക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാൽ റിപ്പോർട്ടുകൾ യാഥാർഥ്യമല്ല. കേരളത്തിൽ നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന മാധ്യമ റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് തരൂർ നിലപാട് മയപ്പെടുത്തുന്നത്.
കേരളം വ്യവസായ സൗഹൃദമാണെന്ന മുൻ നിലപാടാണ് തരൂർ തിരുത്തിയത്. ഹൈക്കമാൻഡും കേരളത്തിലെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. വ്യവസായവകുപ്പിന്റെ സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശി തരൂരിനെ അറിയിച്ചിരുന്നു.