ഇസ്രയേലിൽ മലയാളി വെടിയേറ്റ് മരിച്ചു
Sunday, March 2, 2025 12:05 PM IST
ജെറുസലേം: ഇസ്രയേലിൽ മലയാളി വെടിയേറ്റു മരിച്ചു. തുന്പ സ്വദേശി ഗബ്രിയേൽ ആണ് മരിച്ചത്. ജോർദാനിൽനിന്ന് ഇസ്രയേലിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് വെടിയേറ്റത്.
തുന്പയിൽനിന്നും നാലംഗസംഘമാണ് ഇസ്രയേലിലേക്ക് പോയത്. ഇവർ ആദ്യം ജോർദാനിലാണ് എത്തിയത്. ഇവിടെനിന്നും ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് ഗബ്രിയേലിന് വെടിയേറ്റത്.
സംഘത്തിലുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസണ് നാട്ടിലെത്തിയശേഷം വിവരം ഗബ്രിയേലിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഇസ്രയേലിൽ ജയിലാണെന്നും എഡിസൺ പറഞ്ഞു.
എഡിസൺ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗബ്രിയേലിന്റെ കുടുംബം പോലീസിൽ പരാതി നൽകി. കുറച്ചു ദിവസങ്ങളായി ഗബ്രിയേൽ കുടുംബവുമായി ബന്ധപ്പെടുന്നില്ലായിരുന്നു.
അതേസമയം ഗബ്രിയേലിനു വെടിയേറ്റ സാഹചര്യത്തെ കുറിച്ച് വ്യക്തയില്ല. സംഭവത്തിൽ സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.