കൂടരഞ്ഞിയിൽ വനത്തിൽ തീപിടിത്തം
Sunday, March 2, 2025 11:38 AM IST
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് മേഖലയിലെ ഉടുമ്പുപാറ വനത്തിൽ അഗ്നിബാധ. ഞായർ പുലർച്ചെ രണ്ടോടെയാണ് വനത്തിൽ തീപിടിത്തമുണ്ടായത്.
വനംവകുപ്പും അഗ്നിശമനസേനയും ചേർന്ന് തീനിയന്ത്രണ വിധേയമാക്കി. അഞ്ചേക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തിയെങ്കിലും കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു.