വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
Sunday, March 2, 2025 10:16 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റിയേക്കും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെല്ലിലാണ് പ്രതിയുള്ളത്.
മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തിയ ശേഷമാകും ജയിലിലേക്ക് മാറ്റുക. ആശുപത്രിയില്‍ നിരീക്ഷണം ഒഴിവാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചാല്‍ ജയിലിലേക്ക് മാറ്റും. തെളിവെടുപ്പിനായി പോലീസ് കസ്റ്റഡി അപേക്ഷയും ഉടന്‍ നല്‍കും.
ആശുപത്രിയില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കൊലപാതക കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്ന് തെളിഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്.