പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ എം​സി റോ​ഡി​ല്‍ ഏ​നാ​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ മ​രി​ച്ചു. പു​തു​ശേ​രി ഭാ​ഗം ത​ട്ട​പ്പാ​റ വി​ള​യി​ല്‍ സ​ന്തോ​ഷ് (45) ആ​ണ് മ​രി​ച്ച​ത്.

ഓ​ട്ടോ​റി​ക്ഷ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ശേ​ഷം റോ​ഡ​രി​കി​ല്‍ കി​ട​ന്നി​രു​ന്ന കാ​റി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.30ന് ​ഏ​നാ​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ‌

ഏ​നാ​ത്ത് ഭാ​ഗ​ത്ത് നി​ന്നും പു​തു​ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഓ​ട്ടോ​യും അ​ടൂ​ര്‍ ഭാ​ഗ​ത്തു നി​ന്നും ഏ​നാ​ത്ത് ഭാ​ഗ​ത്തേ​ക്ക് പോ​യ ലോ​റി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.