കൊ​ല്ലം: കോ​വി​ഡ് നി​യ​മം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ന്‍റെ ന​ട​പ​ടി തു​ട​ങ്ങി. കോ​വി​ഡ് കാ​ല​ത്ത് ലോ​ക്ക്ഡൗ​ൺ നി​യ​മം ലം​ഘി​ച്ച് മീ​ൻ വാ​ങ്ങാ​ൻ പോ​യ കൊ​ല്ലം സ്വ​ദേ​ശി​ക്ക് ഇ​ര​വി​പു​രം പോ​ലീ​സ് സ​മ​ൻ​സ് അ​യ​ച്ചു.

ലോ​ക്ക്ഡൗ​ൺ നി​യ​മം ലം​ഘി​ച്ച​തി​നാ​ൽ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് പോ​ലീ​സ് സ​മ​ൻ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രോ​ഗ വ്യാ​പ​നം ന​ട​ത്തു​ന്നു, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കോ​വി​ഡ് കാ​ല​ത്ത് കേ​സ് എ​ടു​ത്തി​രു​ന്ന​ത്. ‌‌‌‌‌

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ​യു​ള്ള കേ​സ് പി​ൻ​വ​ലി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. 12 ല​ക്ഷം ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്ന​ത്.