ആശാ വർക്കർമാരുടെ സമരം 21-ാം ദിവസത്തിലേക്ക്; മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ഷീറ്റ് പോലീസ് അഴിപ്പിച്ചു
Sunday, March 2, 2025 7:39 AM IST
തിരുവനന്തപുരം: ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം 21-ാം ദിവസത്തിലേക്ക് കടന്നു. മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ഷീറ്റ് പോലീസ് അഴിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി സമരക്കാർ രംഗത്ത് എത്തി.
ഇന്ന് പുലർച്ചെ മൂന്നിന് മഴ പെയ്തപ്പോഴാണ് പോലീസിന്റെ നടപടി. ടാര്‍പോളിൻ കെട്ടി അതിന്റെ താഴെ ഉറങ്ങുകയായിരുന്ന ആശാ പ്രവര്‍ത്തകരെ വിളിച്ചുണര്‍ത്തിയാണ് ഷീറ്റ് അഴിച്ചുമാറ്റിയത്.
ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ കഴിയുന്നുവെന്ന് ചോദിച്ചെങ്കിലും പോലീസ് പിൻമാറിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.