ഷഹബാസിന്റെ കൊലപാതകം; നിർണായക നീക്കവുമായി പോലീസ്
Sunday, March 2, 2025 6:54 AM IST
കോഴിക്കോട്: വിദ്യാർഥി സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പത്താംക്ലാസുകാരൻ ഷഹബാസ് മരിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പോലീസ്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം. നേരത്തെ പിടിയിലായ അഞ്ചു വിദ്യാർഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.
ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുടെയും സമീപത്തെ കടകളിൽ ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പോലീസ് ശേഖരിച്ചിട്ടുണ്ട്.