ചാന്പ്യൻസ് ട്രോഫി; ഇന്ന് ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടം
Sunday, March 2, 2025 4:33 AM IST
ദുബായി: ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ഇരുടീമുകളും സെമിഫൈനലിൽ പ്രവേശിച്ചതിനാൽ മത്സരഫലം പ്രസക്തമല്ല.
ഇന്ന് വിജയിക്കുന്ന ടീം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തും. അതേസമയം മുഹമ്മദ് ഷമിക്കു പകരം ഇടങ്കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കും. ന്യൂസിലന്‍ഡ് നിരയില്‍ അഞ്ച് ഇടംകൈയന്‍ ബാറ്റര്‍മാരുള്ള പശ്ചാത്തലത്തിലാണ് ഈ നീക്കം.
പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ വലതുകാലിന് വേദന അനുഭവപ്പെട്ട ഷമിയെ വൈദ്യസംഘം പരിശോധിച്ചിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെ 300-ാം രാജ്യാന്തര ഏകദിനത്തിനാണ് ഇന്ന് ദുബായി വേദിയാകുക.