പെറ്റ്ഷോപ്പിൽനിന്ന് നായ്ക്കുട്ടികളെ മോഷ്ടിച്ച ഗുണ്ടകള്‍ അറസ്റ്റിൽ
Sunday, March 2, 2025 1:12 AM IST
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ നിന്ന് മുന്തിയ ഇനം നായ്ക്കുട്ടികളെ മോഷ്ടിച്ച ഗുണ്ടകള്‍ അറസ്റ്റിൽ. രാജാജി നഗർ സ്വദേശികളായ അനീഷ്, ശരത് എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച നായ്ക്കുട്ടികളെ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.ബേക്കറി ജംഗഷ്നിൽ പ്രവർത്തിക്കുന്ന പെറ്റ് ഷോപ്പിൽനിന്നാണ് നായ്ക്കുട്ടികളെ ഇവർ മോഷ്ടിച്ചത്.
മോഷണത്തിന് മുമ്പ് പ്രതികളായ അനീഷും ശരത്തുമെത്തി പട്ടിയുടെ വില ചോദിച്ചു. കടയിലെ ജീവനക്കാർ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിലെത്തിയ പ്രതികള്‍ രണ്ടു പട്ടികളെയുമെടുത്ത് കടന്നത്.
അനീഷ് കാപ്പാ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശരത്തും നിരവധി കേസിൽ പ്രതിയാണ്.