കഴക്കൂട്ടത് 35 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Sunday, March 2, 2025 12:49 AM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്നോപാർക്ക് കേന്ദ്രീകരിച്ച് ഐടി സ്ഥാപനങ്ങളിലെ യുവാക്കൾക്ക് നൽകുന്നതിനായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തട്ടാക്കുടി ലൈനിൽ തിരുവോണം വീട്ടിൽ സഞ്ജു (32) ആണ് അറസ്റ്റിലായത്.
സിറ്റി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇൻഫോസിസിന് സമീപത്തെ വീട്ടിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടികൂടിയത്.
35 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ ശേഖരത്തിൽ നിന്നും കണ്ടെടുത്തത്. വീട്ടിൽ നിന്നും വിൽപ്പനയ്ക്കായുള്ള കവറുകളും ത്രാസും പോലീസ് കണ്ടെത്തി.