ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്
Saturday, March 1, 2025 11:59 PM IST
ന്യൂഡല്‍ഹി: ഈ വർഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹിയില്‍ ഒരു യോഗം അടുത്ത് തന്നെ വിളിക്കും.
ഈ യോഗത്തിന് ശേഷം ആര്‍ജെഡിയുമായി ഔപചാരിക സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.2020ലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിനേക്കാള്‍ വിജയിക്കാന്‍ കഴിയുന്ന സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
സംസ്ഥാനത്ത് നിന്നുള്ള നേതാക്കളില്‍ നിന്ന് വിശദമായി തന്നെ വിവരം തേടും. അതിന് ശേഷം ആര്‍ജെഡിയുമായുള്ള ചര്‍ച്ച ആരംഭിക്കുക.