തൃശൂരിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു
Saturday, March 1, 2025 9:09 PM IST
തൃശൂർ: കുണ്ടൂർ പുഴയിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പൊൻകുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്.
മാള കൊണ്ടൂർ ആറാട്ട്കടവ് കുണ്ടൂർ പുഴയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കൊണ്ടൂർ പെരുന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്.
മാള കൊണ്ടൂർ സ്വദേശിയായ ജിത്തുവിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതാണ് അനന്തു ബിജു. ബാംഗളൂരുവിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവർ.
അഞ്ച് പേരുള്ള സംഘം ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അനന്തു ബിജു മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു.
മൃതദേഹം തൃശൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.