ഐഎസ്എൽ: മുംബൈ സിറ്റി-മോഹൻ ബഗാൻ മത്സരം സമനിലയിൽ
Saturday, March 1, 2025 8:13 PM IST
മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സി മോഹൻ ബഗാൻ സൂപ്പർ ജയന്റ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്.
മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ ജോൺ ടോറലും നഥാൻ റോഡ്രിഗസും ആണ് മുംബൈ സിറ്റിക്കായി ഗോളുകൾ നേടിയത്. ജാമി മക്ലാരനും ദിമിത്രി പെട്രറ്റോസുമാണ് മോഹൻ ബഗാനായി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ മോഹൻ ബഗാന് 53 പോയിന്റായി. ലീഗിൽ മോഹൻ ബഗാൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്. മുംബൈ സിറ്റിക്ക് 33 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി.