തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Saturday, March 1, 2025 7:51 PM IST
തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാർ(58) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിന്റെ പിന്നിൽ ബസ് തട്ടുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു.
പിന്നാലെ ബസിന്റെ മുൻ ചക്രം അശ്വിനിയുടെ തലയിലൂടെ കയറിയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.ഹെൽമെറ്റ് തകർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ നിലയിൽ കിടന്ന അശ്വിനി കുമാറിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.