മ​ല​പ്പു​റം: കേ​ര​ള​ത്തി​ല്‍ ഞാ​യ​റാ​ഴ്ച റമദാൻ വ്ര​താ​രം​ഭം. പൊ​ന്നാ​നി​യി​ലും കാ​പ്പാ​ടും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മാ​സ​പ്പി​റ​വി ക​ണ്ടു.

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ റ​മ​ദാ​ന്‍ ആ​രം​ഭി​ച്ചു. ഈ ​വ​ര്‍​ഷം ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ചാ​ണ് റ​മ​ദാ​ന്‍ ആ​രം​ഭി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ, ഒ​മാ​ന്‍, യു​എ​ഇ, കു​വൈ​റ്റ്, ബ​ഹ്‌​റൈ​ന്‍, ഖ​ത്ത​ര്‍ തു​ട​ങ്ങി​യ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ വ്ര​താ​നു​ഷ്ഠാ​നം ആ​രം​ഭി​ച്ചു.