ഐഎസ്എൽ: വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്,പ്ലേയിംഗ് ഇലവൺ പുറത്തുവിട്ടു
Saturday, March 1, 2025 7:03 PM IST
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പുർ എഫ്സി മത്സരം അൽസമയത്തിനകം. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ചെങ്കിലും വിജയവഴിയിൽ തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. എന്നാൽ സൂപ്പർ താരം ഹെസൂസ് ജിമെനസ് പരിക്കിനെ തുടർന്ന് കളിക്കാനിറങ്ങാത്തത് ടീമിന് തിരിച്ചടിയാണ്.
ക്വാമി പെപ്രയാണ് ഹെസബൂസിന് പകരം ആദ്യ ഇലവണിലെത്തിയത്. മലയാളി താരങ്ങളായ വിഭിൻ മോഹനനും മൊഹമ്മദ് എയ്മനും ആദ്യ ഇലവണിലുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഗോൾ വല കാത്ത കമാൽ ജിത്ത് സിംഗിന് പകരം നോറ ഫെർണാണ്ടസായിരിക്കും ഇന്ന് കേരളത്തിന്റെ ഗോൾകീപ്പർ.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിംഗ് ഇലവൺ : നോറ ഫെർണാണ്ടസ്, നവോച്ച സിംഗ്, മിലോസ് ഡ്രിൻസിച്ച്, ദുഷാൻ ലഗാത്തോർ, എയ്ബൻ ദോഹ്ലിംഗ്, മുഹമ്മദ് എയ്മൻ, വിഭിൻ മോഹനൻ, അഡ്രിയാൻ ലൂണ, കോറു സിംഗ്, യോയ്ഹെന്പ, ക്വാമി പെപ്ര.