ബം​ഗ​ളൂ​രു: സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച വ്ളോ​ഗ​ർ അ​റ​സ്റ്റി​ൽ. വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി ചോ​യ്ത​ല വീ​ട്ടി​ൽ ജു​നൈ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ജു​നൈ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി യു​വ​തി​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ടു​ക​യും പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്ത ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി മ​ല​പ്പു​റ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന​ഗ്ന ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തു​ക​യും ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.​യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത മ​ല​പ്പു​റം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ ബാം​ഗളൂരു​ എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.