ഉത്തരാഖണ്ഡിലെ ഹിമപാതം; നാല് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
Saturday, March 1, 2025 3:00 PM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തിലുണ്ടായ ഹിമപാതത്തിൽ നാല് പേർ മരിച്ചു. അഞ്ച് പേർ ഇപ്പോഴും ഇവിടെ കുടുങ്ങികിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.
ബിആര്‍ഒ(ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന്) ക്യാമ്പിലുണ്ടായിരുന്ന 55 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവരെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.
ബദ്രിനാഥിന് അപ്പുറം ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്താണ് അപകടമുണ്ടായത്. എന്‍ഡിആര്‍എഫ് എസ്ഡിആര്‍എഫ് സംഘങ്ങളുടെയും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.