ആറളത്ത് വീണ്ടും കാട്ടാനയാക്രമണം; ദന്പതികൾക്ക് പരിക്ക്
Saturday, March 1, 2025 9:48 AM IST
കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്ന് രാവിലെ ജോലിക്കു പോയ ദന്പതികൾക്കു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്.
ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് ദന്പതികളായ ഷിജു, അന്പിളി എന്നിവർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന സ്കൂട്ടർ തകർത്തു.
പതിമൂന്നാം ബ്ലോക്കിൽ രാവിലെയായിരുന്നു സംഭവം. ഷിജുവും അന്പിളിയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.