സെമി സ്വപ്നംകണ്ട് ദക്ഷിണാഫ്രിക്ക; ആശ്വാസജയത്തിന് ഇംഗ്ലണ്ട്
Saturday, March 1, 2025 8:46 AM IST
റാവൽപിണ്ടി: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പതിനൊന്നാം മത്സരത്തിൽ സെമിഫൈനൽ പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്ക ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. കറാച്ചി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം.
അഫ്ഗാനിസ്ഥാനെതിരേ എട്ട് റണ്‍സിന്റെ തോൽവി വഴങ്ങി പുറത്തേക്കുള്ള വഴിതെളിഞ്ഞ ഇംഗ്ലണ്ട് ജയത്തോടെ പരന്പര അവസാനിപ്പിക്കാനാണ് ശ്രമിക്കുക. ആദ്യമത്സരത്തിൽ ഓസ്ട്രേലിയയോടും രണ്ടാംമത്സരത്തിൽ അഫ്ഗാനിസ്ഥാനോടും ഇംഗ്ലണ്ട് പരാജയപ്പെട്ടു.
ദക്ഷിണാഫ്രിക്ക ആദ്യമത്സരത്തിൽ ജയം നേടി. ഓസ്ട്രേലിയയുമായുള്ള രണ്ടാംമത്സരം മഴമൂലം ഉപേക്ഷിച്ചു.