ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹി​മാ​പാ​ത​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ദൗ​ത്യം ര​ണ്ടാം ദി​ന​ത്തി​ലേ​ക്ക് ക​ട​ന്നു.

ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള മാ​നാ ഗ്രാ​മ​ത്തി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. 32 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും 25 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ര​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രി​ൽ 23 പേ​ർ​ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.