മലപ്പുറത്ത് ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ
Friday, February 28, 2025 6:08 PM IST
മലപ്പുറം: ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ. ആസാമിലെ നഗൗണ്‍ ബര്‍പനി ബഗാന് സ്വദേശി നസെദ് അലി (28)യാണ് പിടിയിലായത്.
12 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ഇയാൾ പിടിയിലായത്.
എക്സൈസ് സംഘം ഇയാളെ നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.