തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസ്; മൂന്നുപേര്‍ കൂടി അറസ്റ്റിൽ
Friday, February 28, 2025 4:18 PM IST
മലപ്പുറം: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശികളായ വെള്ളാര്‍വെള്ളി കുന്നുമ്മല്‍ വീട്ടില്‍ വൈശാഖ് (27), തോലമ്പ്ര പത്മാലയം വീട്ടില്‍ സന്ദീപ് (34), തോലമ്പ്ര വട്ടപ്പോയില്‍ വീട്ടില്‍ രതീഷ്(42) എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം ഡിവൈ.എസ്.പി നന്ദഗോപന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണൂരില്‍ നിന്നാണ് മൂന്ന് പേരെയും പിടികൂടിയത്. കേസില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.
മധുരൈ അഴകര്‍ നഗര്‍ സ്വദേശി ആര് ബാലസുബഹ്മണ്യനാണ് (56) പണം നഷ്ടമായത് പൂക്കോട്ടൂര്‍ അറവങ്കരയില് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16ന് പുലര്‍ച്ച അഞ്ചിനാണ് സംഭവം. കോഴിക്കോട് കക്കോടി മക്കട സ്വദേശി പുത്തലത്ത് കുഴിയില്‍ വീട്ടില്‍ അയ്യല്‍ (17), കേകേട് ഒറ്റതെങ്ങ് വടക്കേടത്ത് മീത്തല്‍ ജിഷ്ണു (24), എലത്തൂര്‍ പുതിയ നിരത്ത് എലത്തുക്കാട്ടില്‍ ഷിജു (45), രക്ഷപ്പെടാന്‍ സഹായിച്ച ഒരണ്ണം കേളംപീടിക സ്വദേശി ജിഷ്ണു, തൃശൂര്‍ കോടാലി സ്വദേശി പട്ടിലിക്കാടന്‍ സുജിത്ത് (37), കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ വട്ടപ്പറന കൃഷ്ണക്യപയില്‍ രതീഷ് (30). ഉള്ളിയില്‍ കിഴക്കോട് കെ.കെ വരുണ്‍ 30 എന്നിവരെ മഞ്ചേരി പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതി അയ്യല്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. മധുരയിലെ ജ്വല്ലറയില്‍ മാനേജറായ ബാലസുബ്രഹ്മണ്യം സുഹൃത്ത് ഗോപാലകൃഷ്ണനൊപ്പം സ്വര്‍ണം വാങ്ങാനായാണ് പൂക്കോട്ടൂരിലെത്തിയത്.