ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ വ​ന്‍ ഹി​മ​പാ​തം. ബ​ദ്രി​നാ​ഥി​ന് അ​പ്പു​റം ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള മ​ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ബി​ആ​ര്‍​ഒ(​ബോ​ര്‍​ഡ​ര്‍ റോ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍) ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന 57 തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ടു​ങ്ങി​യ​ത്. ഇ​തി​ല്‍ 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

എ​ന്‍​ഡി​ആ​ര്‍​എ​ഫ് എ​സ്ഡി​ആ​ര്‍​എ​ഫ് സം​ഘ​ങ്ങ​ളു​ടെ​യും ഇ​ന്‍​ഡോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ ഫോ​ഴ്‌​സി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.