ചാമ്പ്യൻസ് ട്രോഫി: ഓസീസിനെതിരേ അഫ്ഗാന് ടോസ്, ബാറ്റിംഗ്
Friday, February 28, 2025 2:31 PM IST
ലാഹോർ: ചാന്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയ്ക്കെതിരേ അഫ്ഗാനിസ്ഥാന് ബാറ്റിംഗ്. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ് നേടിയ അഫ്ഗാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിനിറങ്ങിയ ഇലവനിൽ മാറ്റമില്ലാതെയാണ് ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സെമിഫൈനലിൽ കടക്കാൻ ഓസ്ട്രേലിയയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ.
അതേസമയം, ഇംഗ്ലണ്ടിനെതിരേ അട്ടിമറിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാൻ ഇറങ്ങുന്നത്. ജയിക്കുന്ന ടീം സെമി ബർത്ത് ഉറപ്പിക്കും.
അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ഇബ്രാഹിം സദ്രാൻ, റഹ്മത്തുള്ള ഗുർബാസ്, സെദിഖുള്ള അതാൽ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, ഗുൽബാദിൻ നയിബ്, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫറൂഖി.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലബുഷെയ്ൻ, ജോഷ് ഇൻഗ്ലിസ്, അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാംപ, സ്പെൻസർ ജോൺസൺ.