രാജസ്ഥാനിൽ കൗമാരക്കാരി ജീവനൊടുക്കിയ നിലയിൽ
Friday, February 28, 2025 4:06 AM IST
ജയ്പുർ: രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിൽ കൗമാരക്കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 14കാരിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മുറിയിൽ നിന്നും കണ്ടെത്തിയ കുറിപ്പിൽ രാജു എന്നയാൾ തന്നെ പീഡിപ്പിച്ചുവെന്നും താൻ ഗർഭിണിയാണെന്നും പെൺകുട്ടി ആരോപിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.
ഇയാൾക്കെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.