ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വെസ്റ്റ് ഹാമിന് തകർപ്പൻ ജയം
Friday, February 28, 2025 3:47 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലെയ്സ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെസ്റ്റ് ഹാം വിജയിച്ചത്.
വെസ്റ്റ് ഹാമിന് വേണ്ടി ടോമസ് സൗസക് ആണ് ആദ്യ ഗോൾ നേടിയത്. ലെയ്സ്റ്റർ താരം ജാനിക് വെസ്റ്റർ ഗാർഡിന്റെ സെൽഫ് ഗോളാണ് വെസ്റ്റ് ഹാമിന്റെ രണ്ടാമത്തെ ഗോൾ.
വിജയത്തോടെ വെസ്റ്റ് ഹാമിന് 33 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ പതിനഞ്ചാം സ്ഥാനത്താണ് വെസ്റ്റ് ഹാം.