കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Friday, February 28, 2025 2:26 AM IST
ആലപ്പുഴ: കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. സഞ്ചയ് നായിക്ക് എന്നയാളാണ് അറസ്റ്റിലായത്.
ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 7.5 കിലോ കഞ്ചാവ് ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. തൃശൂരിലെ ഒരു കോഴി ഫാമിൽ ജീവനക്കാരനാണ് ഇയാൾ.