കൊച്ചി തുറമുഖത്തെ വാര്‍ഫിൽ വൻ തീപിടിത്തം
Thursday, February 27, 2025 9:36 PM IST
കൊച്ചി: കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. സൾഫർ കയറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീപിടിച്ചത്.
പിന്നാലെ ക്യൂ - 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിലേക്കും പടർന്നു. കൊച്ചിയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നായി പത്തോളം യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നിട്ടില്ലെന്നും ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാർ പറഞ്ഞു. തീ പിടിച്ചപ്പോൾ
തന്നെ അണയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.