കടൽ മണൽ ഖനനം; ഇടതിനൊപ്പം സമരത്തിനില്ലെന്ന് യുഡിഎഫ്
Thursday, February 27, 2025 9:01 PM IST
തിരുവനന്തപുരം: കടൽ മണൽ ഖനനത്തിൽ ഇടതുമുന്നണിയോടൊപ്പം ചേർന്ന് സമരംചെയ്യേണ്ടതില്ലെന്ന് യുഡിഎഫ്. ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സർക്കാരാണെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.
യുഡിഎഫ് സ്വന്തം നിലയ്ക്ക് സമരംചെയ്യുമെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. അതേസമയം പിണറായി സർക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.
മാർച്ച് അഞ്ചിന് സെക്രട്ടറിയേറ്റിന് മുന്നിൽ നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യം ഉയർത്തി യുഡിഎഫ് ഉപവാസം നടത്തും. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെയാണ് സമരം എന്നും ഹസൻ അറിയിച്ചു.