താൻ പറയാത്തത് പ്രചരിപ്പിച്ചു; അഭിമുഖം വളച്ചൊടിച്ചു, മലക്കംമറിഞ്ഞ് തരൂർ
Thursday, February 27, 2025 8:02 PM IST
ന്യൂഡൽഹി: ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖം വളച്ചൊടിച്ചുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പത്രം തന്നെ അപമാനിച്ചുവെന്നും തന്റെ അഭിമുഖം വളച്ചൊടിച്ചുവെന്നും തരൂർ പറഞ്ഞു.
ഇതിനു പത്രം ഇതുവരെ മാപ്പു പറഞ്ഞില്ല. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചു. പോഡ്കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെയാണ് ശശി തരൂർ പ്രതികരണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതൃയോഗം നാളെ ചേരാനിരിക്കെയാണ് തരൂരിന്റെ വിശദീകരണം.