വയലന്‍സ് നിയന്ത്രിക്കണം; മാര്‍ക്കോ സിനിമയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച് ചെന്നിത്തല
Thursday, February 27, 2025 11:30 AM IST
ന്യൂഡല്‍ഹി: സിനിമകളില്‍ വയലന്‍സ് നിയന്ത്രിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ അക്രമങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
ആര്‍ഡിഎക്സ്, കൊത്ത്, മാര്‍ക്കോ തുടങ്ങിയ സിനിമകള്‍ യുവാക്കളെ അക്രമങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുകയാണ്. ഇതൊക്കെ തടയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാര്‍ ഇവിടെ നിഷ്ക്രിയമാണ്. ഏത് മാര്‍ഗത്തിലൂടെയും ജനങ്ങളെ വഴിതെറ്റിക്കാനും അക്രമങ്ങളിലേക്ക് നയിക്കാനും ശ്രമിക്കുന്നു എന്നുള്ളത് ആപത്കരമായ പ്രവണതയാണെന്നും ചെന്നിത്തല പറഞ്ഞു.