തൊഴിലാളി ക്യാമ്പുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിൽ
Thursday, February 27, 2025 12:19 AM IST
തൃശൂർ: ചാലക്കുടിയിൽ തൊഴിലാളി ക്യാമ്പുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഒറീസ സ്വദേശി വസന്ത് ബോയിയാണ് (32) പിടിയിലായത്.
റെയിൽവെ സ്റ്റേഷനില്‍നിന്നും ചാലക്കുടി എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും 1.6കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
ഒറീസയില്‍നിന്നും കുറഞ്ഞ വിലയില്‍ കഞ്ചാവ് വാങ്ങി ക്യാമ്പുകളില്‍ വലിയ വിലയ്ക്ക് വില്പന നടത്തുന്ന സംഘത്തില്‍പെട്ട ആളാണ് പ്രതി.
10, 20, 50, 100 ഗ്രാമുകളുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വിൽപന നടത്തുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.