ആലപ്പുഴ മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
Wednesday, February 26, 2025 11:41 PM IST
ആലപ്പുഴ: മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെന്നിത്തല സ്വദേശി ജഗൻ (23) ആണ് മരിച്ചത്.
അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് ബൈക്കുകളിലായി സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്.