എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു
Wednesday, February 26, 2025 10:20 PM IST
കൊച്ചി: എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു. മഞ്ഞുമ്മൽ പള്ളിക്ക് സമീപത്താണ് സംഭവം.
കുടുംബ വഴക്കിനെ തുടർന്നാണ് ഇയാൾ ഭാര്യയെ കുത്തിയതെന്നാണ് സൂചന. ഭാര്യയെ കുത്തിയ ശേഷം ഇയാൾ സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുത്തേറ്റ ഭാര്യയെ മഞ്ഞുമ്മലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.