ഐഎസ്എൽ: ഹൈദരാബാദ് എഫ്സിക്കെതിരെ ഈസ്റ്റ് ബംഗാളിന് ജയം
Wednesday, February 26, 2025 9:38 PM IST
കോൽക്കത്ത: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിക്ക് ജയം. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്.
ഈസ്റ്റ് ബംഗാളിന്റെ ഒരു ഗോൾ നേടിയത് മെസി ബോളിയാണ്. ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ സെൽഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ.
മത്സരത്തിൽ വിജയിച്ചതോടെ ഈസ്റ്റ് ബംഗാളിന് 27 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ഒന്പതാം സ്ഥാനത്താണ് ഈസ്റ്റ് ബാംഗാൾ എഫ്സി.