കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പു​തു​പ്പാ​ടി വ​ന​മേ​ഖ​ല​യി​ല്‍ മാ​വോ​യി​സ്റ്റ് തെ​ര​ച്ചി​ലി​ന് ഇ​റ​ങ്ങി​യ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​ത്തി​ന് നേ​രെ കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം. മേ​ലെ ക​ക്കാ​ട് വ​ന​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

12 ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സേ​നാം​ഗ​ങ്ങ​ള്‍​ക്കും നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ള്‍​ക്കും പ​രി​ക്കേ​റ്റു. പെ​രു​മ​ണ്ണാ​മൂ​ഴി എ​സ്‌​ഐ ജി​തി​ന്‍​വാ​സ്, സ്‌​പെ​ഷ​ല്‍ ഓ​പ​റേ​ഷ​ന്‍ ഗ്രൂ​പ്പ് എ​സ്‌​ഐ ബി​ജി​ത്, ഹ​വി​ല്‍​ദാ​ര്‍ വി​ജി​ന്‍, ക​മാ​ന്റോ​ക​ളാ​യ ബി​ജു, ബി​നീ​ഷ്, സു​ജി​ത്, ശ​ര​ത്, ജി​തേ​ഷ്, ഡെ​യ്‌​സി​ല്‍, വ​നി​താ ക​മാ​ൻ​ഡോ​ക​ളാ​യ നി​ത്യ, ശ്രു​തി, ദ​ര്‍​ശി​ത നാ​ട്ടു​കാ​ര​നാ​യ ബാ​ബു എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്.

കു​ത്തേ​റ്റ​വ​ർ‌​ക്ക് ആ​ദ്യം ഈ​ങ്ങാ​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.