മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു
Wednesday, February 26, 2025 8:29 PM IST
മലപ്പുറം: പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞു. തൃശൂരിലേക്ക് പോയ പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്.
നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിക്കേറ്റവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.