കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റേണ്ട കാര്യമില്ല: ശശി തരൂർ
Wednesday, February 26, 2025 7:37 PM IST
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്ന് ശശി തരൂർ എംപി. സുധാകരന്റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പിൽ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ടെന്നു ശശി തരൂർ പറഞ്ഞു.
"പാർട്ടിയിൽ ഐക്യം വേണമെന്ന് തന്നെയാണ് തന്റെ നിലപാട്.അതിന് കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ല. അദ്ദേഹം തുടരണം എന്നാണ് തന്റെ ആഗ്രഹം.'-ശശി തരൂർ അഭിപ്രായപ്പെട്ടു.
ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്നും തരൂർ പറഞ്ഞു. പാണ്ഡവർ അഞ്ച് പേരാണ് കൗരവർക്കെതിരെ നിന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷമല്ല ശരിയെന്നും താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും തരൂർ പറഞ്ഞത്.