തി​രു​വ​ന​ന്ത​പു​രം: വി​എ​സ്‌​ഡി​പി നേ​താ​വ് നേ​താ​വ് വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മ​ക​ൻ ശി​വ​ജി അ​ട​ക്കം മൂ​ന്ന് പേ​ർ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി ഫ​വാ​സ്, ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി സൗ​മ്യ എ​ന്നി​വ​രാ​ണ് ശി​വ​ജി​ക്കൊ​പ്പം പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി നെ​യ്യാ​റ്റി​ൻ​ക​ര തി​രു​പു​റ​ത്താ​ണ് സം​ഭ​വം. പൂ​വാ​ർ പൊ​ലീ​സാ​ണ് മൂ​വ​രേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 110 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. എം​ഡി​എം​എ വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ഗ്ലാ​സ്‌ ട്യൂ​ബും പി​ടി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സ് പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ൽ റോ​ഡി​ൽ സം​ശ​യാ​സ്പ​ദ​മാ​യി കാ​ർ കി​ട​ക്കു​ന്ന​ത് ക​ണ്ട് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ് ശി​വ​ജി.