ചാന്പ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് വന്പൻ സ്കോർ
Wednesday, February 26, 2025 6:20 PM IST
ലാഹോർ: ചാന്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന് വന്പൻ സ്കോർ. 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസാണ് അഫ്ഗാനിസ്ഥാൻ എടുത്തത്.
177 റൺസെടുത്ത ഓപ്പണർ ഇബ്രാഹിം സദ്രാന്റെ മികവിലാണ് അഫ്ഗാനിസ്ഥാൻ വന്പൻ സ്കോർ എടുത്തത്. 146 പന്തിൽ 12 ബൗണ്ടറികളും ആറ് സിക്സറും ഉൾപ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്സ്.
നായകൻ ഹസമത്തുള്ള ഷാഹിഡിയും അസമത്തുള്ള ഒമർസായിയും മുഹമ്മദ് നബിയും മികച്ച പ്രകടനമാണ് നടത്തിയത്. ഒമർസായ് 41 റൺസും ഷാഹിഡിയും നബിയും 40 റൺസ് വീതവുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ലിഗിംഗ്സ്റ്റൺ രണ്ടും ജാമി ഓവർട്ടണും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവുമെടുത്തു.