കൊ​ച്ചി: കോ​ത​മം​ഗ​ലം കൂ​ട്ടി​ക്ക​ലി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​നി ത​ങ്ക​മ്മ​യ്ക്ക് നേ​രെ​യാ​ണ് കാ​ട്ടാ​ന ഓ​ടി​യ​ടു​ത്ത​ത്. എ​ന്നാ​ൽ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ക്കു​ന്ന​ത് ക​ണ്ട ത​ങ്ക​മ്മ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​വ​രു​ടെ പ​ശു​വി​നെ കാ​ട്ടാ​ന കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണ​കാ​രി​യാ​യ ഈ ​കാ​ട്ടാ​ന ചേ​ല​മ​ല വ​ന​ഭാ​ഗ​ത്തേ​ക്ക് പോ​യെ​ന്നാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​റി​യി​പ്പു​ണ്ട്.